ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു
വെണ്ണിയോട്: കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ഗാന്ധിയുടെ ജീവിത രീതി മാതൃകയാക്കി ഗാന്ധി വചനങ്ങൾ ജീവിതത്തിൽ പകർത്തണമെന്ന് ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡന്റ് സി. സി. തങ്കച്ചൻ പറഞ്ഞു. ചടങ്ങിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി രശ്‌മി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. പി. സി. സി. സംസ്‌കാര സാഹിതി ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ മുഖ്യ പ്രഭാഷണം നടത്തി. വി. ജെ. പ്രകാശൻ, രാജേഷ് പോൾ, പ്രകാശൻ കരിഞ്ഞകുന്ന്, ചാക്കോ പാറയിൽ എന്നിവർ സംസാരിച്ചു.





Leave a Reply