October 2, 2026

ചികിത്സയ്ക്കായി വേണ്ടത് 15 ലക്ഷം രൂപ; ജസ്നയുടെ ചിരി മായാതിരിക്കാൻ നമുക്ക് കൈകോർക്കാം

0
WhatsApp Image 2026-10-02 at 8.15.13 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സുമനസ്സുകളുടെ സഹായം വേണം ജസ്നയ്ക്ക് തിരികെ ജീവിതത്തിലേക്ക് വരാൻ. മാനന്തവാടി നഗരസഭയിലെ കുഴി നിലം പാലാക്കുളിയിൽ തൈക്കണ്ടി ജാഫറിൻ്റെയും സുഫൈജയുടെയും മകൾ ജസ്ന കഴിഞ്ഞ നാല് വർഷത്തോളമായി അഡോള സെൻ്റ് ഇഡിയോപ്പതിക് സ്ക്കോളിയോ സിസ് എന്ന രോഗത്തിന് ചികിത്സ തേടുകയാണ്. അടിയന്തിരമായി സർജറിയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. സർജറിക്കും തുടർ ചികിത്സക്കുമായി 15 ലക്ഷം രൂപ വേണം. നിർധന കുടുംബമായ ഇവർക്ക് മകളുടെ ചികിത്സയ്ക്കായി ഇത്രയും തുക കണ്ടെത്തുക പ്രയാസമാണ്.

ഈ സാഹചര്യത്തിലാണ് പ്രദേശവാസികൾ ചേർന്ന് ജസ്ന ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചത്. ഉഷാ വിജയൻ എം എൽ എ, നഗരസഭ ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ എന്നിവർ രക്ഷാധികാരികളായി വിപുലമായ ജനകീയ കമ്മിറ്റി രൂപീകരിച്ചാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ചികിത്സ സഹായ പ്രവർത്തനങ്ങൾക്ക് സുമനസ്സുകളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചെയർമാൻ ലേഖ രാജീവൻ, കൺവീനർ ഉസ്മാൻ മുസ്ല്യാർ, ട്രഷറർ പി മൊയ്തുട്ടി, നഗരസഭ കൗൺസിലർമാരായ കെ എസ് അഖിലേഷ്, രാജു മൈക്കിൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

CANARA BANK MANANTHAVADY
Ac No: 110334490880
IFSC: CNRB 0000248

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *