ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണം നടത്തി
കോട്ടത്തറ: ഡബ്ല്യു.എം. ഒ. ഐ.ജി കോളേജിലെ എൻ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് കുറുമ്പാലാക്കോട്ടയും പരിസരവും ശുചീകരിച്ചു. പരിപാടി കോട്ടത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് ഉദ്ഘാടനം ചെയ്തു. കോളേജ് അസോസിയേറ്റ് എൻ.സി. സി ഓഫീസർ സജേഷ് കെ ജെ, അണ്ടർ ഓഫീസർ ഫിദ ഫാത്തിമ കെ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.





Leave a Reply