October 2, 2026

നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ മാനന്തവാടിയിൽ സിപിഐ(എം) പ്രതിഷേധം

0
WhatsApp Image 2026-10-02 at 8.51.59 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.(എം) നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത സി.പി.ഐ.(എം) സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബേബിയുൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.ഐ.(എം) നേതൃത്വത്തിൽ മാനന്തവാടിയിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.

യോഗം സി.പി.ഐ.(എം) ജില്ലാ സെക്രട്ടറിയേറ്റംഗം പി.വി. സഹദേവൻ ഉദ്ഘാടനം ചെയ്തു. കെ.ടി. വിനു അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി.കെ. പുഷ്പൻ, പി.ടി. ബിജു, കെ.എം. വർക്കി, ബാബു ഷജിൽകുമാർ, കെ.എം. അബ്ദുൽ ആസിഫ്, കെ. സൈനബ, എ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *