October 3, 2026

ചരിത്രനേട്ടവുമായി നാലുവയസ്സുകാരൻ ഈസ ലാമിൻ; ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി

0
IMG_20261003_092551
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വെറും 4 മിനിറ്റും 31 സെക്കൻഡും കൊണ്ട് ഐക്യരാഷ്ട്രസഭ അംഗീകരിച്ച 195 രാജ്യങ്ങളുടെ പേരുകളും പതാകകളും തിരിച്ചറിഞ്ഞു പറഞ്ഞ് ദേശീയതലത്തിൽ ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് മാനന്തവാടി സ്വദേശിയായ നാലുവയസ്സുകാരൻ ഈസ ലാമിൻ ഹാഷിർ ബ്രാൻ. ഈ മികച്ച പ്രകടനത്തിലൂടെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ‘ഐ.ബി.ആർ. അച്ചീവർ’ ബഹുമതിക്ക് ഈ മിടുക്കൻ അർഹനായി. ഖത്തറിൽ എൻജിനീയറായ ഹാഷിർ ബ്രാൻ – ഷബ്ന ദമ്പതികളുടെ മകനാണ് ഈസ ലാമിൻ. വയനാട്ടിലെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായ അലി ബ്രാന്റെ കൊച്ചുമകനായ ഈ കൊച്ചുമിടുക്കൻ, അടുത്ത ഘട്ടമായി ലോക റിക്കോർഡ് സ്വന്തമാക്കാനുള്ള കഠിന പരിശ്രമത്തിലാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *