മദ്യലഹരിയിൽ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് ഒളിവിൽ; പൊലീസ് അന്വേഷണം ഊർജിതമാക്കി
വാളാട്: മദ്യലഹരിയിൽ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ശേഷം ഭർത്താവ് ഒളിവിൽ പോയി. വാളാട് അമ്പലക്കുന്ന് പണിയ ഊരിൽ വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് ഊരിലെ തന്നെ ഇളയമ്മയുടെ വീട്ടിൽ താമസിച്ചുവന്നിരുന്ന ഭാര്യ ദീപയെ (28) യെയാണ് ഭർത്താവ് ബിനു കുത്തിപ്പരിക്കേൽപ്പിച്ചത്. പുറത്തും തോളിലുമായി മൂന്ന് കുത്തേറ്റ ദീപയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യത്തിനു ശേഷം ഒളിവിൽ പോയ ബിനുവിനായി സർക്കിൾ ഇൻസ്പെക്ടർ നിധിഷിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എ.എസ്.പി. കാർത്തിക് സംഭവം നടന്ന സ്ഥലം സന്ദർശിച്ചു. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.




Leave a Reply