October 3, 2026

യുപിഐ ഇടപാടുകൾക്ക് എംഡിആർ ചാർജ്: ഒക്ടോബർ 15ന് ലോക്ഭവൻ മാർച്ച് 

0
IMG_20261003_155517
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: യുപിഐ ഇടപാടുകൾക്ക് എംഡിആർ ചാർജ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 15ന് നടക്കുന്ന ലോക്ഭവൻ മാർച്ചിൽ വയനാട് ജില്ലയിൽ നിന്ന് 500 പ്രതിനിധികൾ പങ്കെടുക്കും. ജില്ലാ കമ്മിറ്റിയുടെയും നിയോജക മണ്ഡലം കമ്മിറ്റികളുടെയും യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ മാർച്ചിലേക്ക് പോകുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്.

 

സമര പ്രചരണത്തിന്റെ ഭാഗമായി ഒക്ടോബർ 13ന് വൈകുന്നേരം ജില്ലയിലെ എല്ലാ യൂണിറ്റുകളിലും പന്തം കൊളുത്തി പ്രകടനം നടത്തും. ചെറുകിട-മൊത്തവ്യാപാര മേഖലയിൽ എംഡിആർ ഏർപ്പെടുത്തുന്നത് വ്യാപാരികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും ഇതുമൂലം യുപിഐ ഇടപാടുകളിൽ നിന്ന് പിന്മാറാൻ വ്യാപാരികൾ നിർബന്ധിതരാകുമെന്നും ചൂണ്ടിക്കാട്ടിയ ജില്ലാ കമ്മിറ്റി യോഗം ഈ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഒക്ടോബർ 15 ‘യുപിഐ ബഹിഷ്കരണ ദിനം’ ആയി ആചരിക്കാനും അന്ന് സംസ്ഥാനത്തെ ഒരു വ്യാപാര സ്ഥാപനത്തിലും യുപിഐ വഴിയുള്ള ഇടപാടുകൾ നടത്തേണ്ടതില്ലെന്നും യോഗത്തിൽ തീരുമാനമായി.

 

ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ എന്നിവർ സംസാരിച്ചു. മത്തായി ആതിര, സി.വി. വർഗീസ്, സി. രവീന്ദ്രൻ, കമ്പ അബ്ദുള്ള ഹാജി, പി.വി. മഹേഷ്, എം. മുജീബ്, വി.ഡി. ജോസ്, ഇ. ഹൈദ്രൂ, കെ.കെ. അമ്മദ് ഹാജി, പി.കെ. അബ്ദുറഹ്മാൻ, അബ്ദുൾ നാസർ, ഷിബി എൻ.പി., താരിഖ് കടവൻ, അബ്ദുൾ ഖാദർ, ടി.പി. ഓമനക്കുട്ടൻ, രഞ്ജിത്ത് പി., അഷ്റഫ് കൊട്ടാരം, സി. റഷീദ്, സുബൈർ അത്തിലൻ, നെജീബ് പൂങ്ങാടൻ, സലീം മേമന, അസ്ലം ബാവ, അനിൽകുമാർ, നിസാർ ദിൽവേ, ജോയി പനമരം, റഫീഖ് മേപ്പാടി, ജോണി പെരിക്കല്ലൂർ, ഹരീന്ദ്രൻ ചീരാൽ, ജോയി പേര്യ, മുനീർ നെടുങ്കരണ, ഷൈജൽ കുന്നത്ത്, ഷൈജൽ സി.എച്ച്., ജലീൽ മൂലങ്കാവ്, ഗോപൻ മാനന്തവാടി, ശ്രീജ ശിവദാസ്, സിജിത്ത് ജയപ്രകാശ്, ബിന്ദു രത്നൻ, അമ്പിളി കെ.എസ്, വിൻസി ബിജു എന്നിവർ സംബന്ധിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *