October 3, 2026

‘ബാല്യം അമൂല്യം’ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

0
WhatsApp Image 2026-10-03 at 9.24.30 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെയും മുൻസിപ്പൽ ജാഗ്രത സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭാ പരിധിയിലെ ബാലസഭാ അംഗങ്ങൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും നാടൻ ഭക്ഷ്യമേളയും സംഘടിപ്പിച്ചു. ​പരിപാടിയുടെ ഉദ്ഘാടനം കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി. വിശ്വനാഥൻ നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശശിധരൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ‘മയങ്ങില്ല കേരളം; ഹരമല്ല ലഹരി’ പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷൻ തണ്ടറിന്റെ കീഴിലുള്ള “ബാല്യം അമൂല്യം” ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം നയിച്ചു. ​തുടർന്ന് കൽപ്പറ്റ നഗരസഭാ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ജാഗ്രത സമിതിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

ചടങ്ങിൽ നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ എസ്. സൗമ്യ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുഹമ്മദ് റാഫി,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.ആർ.ബിനി, വിദ്യാർത്ഥി പ്രതിനിധികളായ സുഹാനി,മേഘ്ന രഞ്ചിത്ത് എന്നിവർ ആശംസകൾ നേർന്നു.
​കൽപ്പറ്റ നഗരസഭാ സി.ഡി.എസ്. ചെയർപേഴ്സൺ പി. സഫിയ സ്വാഗതവും കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ കെ.വിശാലാക്ഷി നന്ദിയും രേഖപ്പെടുത്തി. കുട്ടികൾക്കായി സംഘടിപ്പിച്ച നാടൻ ഭക്ഷ്യമേളയും പരിപാടിയിൽ ശ്രദ്ധേയമായി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *