ക്ലൈമറ്റ് വീക്ക് ഇന്ത്യ: തൈകൾ വിതരണം ചെയ്തു
മീനങ്ങാടി: സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 4 വരെ ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ക്ലെെമറ്റ് വീക്ക് ഇന്ത്യ 2026 ക്യാമ്പയിന്റെ ഭാഗമായി എഐഎംഎസ്ഡബ്ല്യൂഎവെെ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മീനങ്ങാടിയിൽ തൈകൾ വിതരണം ചെയ്തു 16 ആം വാർഡ് മെമ്പർ മിനി സാജു ഉദ്ഘാടനം ചെയ്തു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെയും വൃക്ഷവൽക്കരണത്തിന്റെയും പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. തൈകൾ വിതരണം ചെയ്യുകയും അവ പരിപാലിച്ച് വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എയിംസ്‌വേ ഫൗണ്ടേഷൻ ഡയറക്ടർ സന്ദീപ് സെബാസ്റ്റ്യൻ വിഷയാവതരണം നടത്തി.
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനും ഹരിതാഭമായ പരിസ്ഥിതി സൃഷ്ടിക്കുന്നതിനും സമൂഹത്തിന്റെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് സംഘാടകരായ എയിംസ്‌വേ മീനങ്ങാടി സെക്രട്ടറി ഷബീർ ചങ്ങനക്കാട്ടിൽ തുടങ്ങിയവർ അറിയിച്ചു. കാമ്പയിൻ്റെ ഭാഗമായി എഐഎംഎസ്ഡബ്ല്യൂഎവെെ ഫൗണ്ടേഷൻ വിവിധ പ്രദേശങ്ങളിൽ പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ ബോധവൽക്കരണം, ക്ലൈമറ്റ് ടോക്ക്,ക്ലൈമറ്റ് വാക്, സെമിനാർ , കൾച്ചറൽ പ്രോഗ്രാം, പരിശീലനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചുവരികയാണ്.




Leave a Reply