ഗ്ലോബൽ മാതൃവേദി എക്സലൻസ് അവാർഡ് മാനന്തവാടി രൂപതയ്ക്ക്
മാനന്തവാടി: 2025 വർഷത്തിൽ ആധ്യാത്മിക, ജീവകാരുണ്യ, സംഘടന തലങ്ങളിൽ നടപ്പിലാക്കിയ മികവുറ്റ പ്രവർത്തനങ്ങൾ പരിഗണിച്ച് സീറോ മലബാർ സഭ ഗ്ലോബൽ മാതൃവേദിയുടെ എക്സലൻസ് അവാർഡിന് മാനന്തവാടി രൂപത മാതൃവേദി അർഹമായി. കേരളത്തിനകത്തും പുറത്തുമായി വ്യാപിച്ചുകിടക്കുന്ന സീറോ മലബാർ സഭയുടെ 35 രൂപതകളുടെ പ്രവർത്തനം വിലയിരുത്തിയാണ് മാനന്തവാടി രൂപതയെ മികച്ച രൂപതകളിൽ ഒന്നായി തെരഞ്ഞെടുത്തത്. ചെന്നൈയിലെ ഹൊസൂർ രൂപത കേന്ദ്രത്തിൽ വച്ച് നടന്ന ഗ്ലോബൽ മാതൃവേദി ജനറൽ ബോഡി മീറ്റിങ്ങിൽ വച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിലിൽ നിന്ന് മാതൃവേദി മാനന്തവാടി രൂപത സമിതി അവാർഡ് ഏറ്റുവാങ്ങി.




Leave a Reply