ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു
വാരമ്പറ്റ: ഗ്ലോബൽ കെ.എം.സി.സി. വാരാമ്പറ്റ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജെ.ജെ.ബി. അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ടി.കെ. മമ്മൂട്ടി, 28 വർഷത്തെ സേവനത്തിനുശേഷം പോസ്റ്റൽ സർവീസിൽ നിന്നും വിരമിച്ച പി. മൊയ്തു, എം.ബി.ബി.എസ്. കരസ്ഥമാക്കിയ ഡോ. നൈന ഫാത്തിമ എന്നിവരെ ആദരിച്ചു. ചടങ്ങ് എ.സി. മായൻഹാജി ഉദ്ഘാടനം ചെയ്തു. മമ്മൂട്ടി കമ്പ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.എ. ഗഫൂർ, എ. മോയി, സി.കെ. മായൻഹാജി, പി. ഉസ്മാൻ, എ. അസീസ്, സി.എച്ച്. മമ്മു, എ.സി. ജിൻഷാദ്, സി.കെ. സുബൈർ, സി.കെ. നാസർ, എ.കെ. നൗഷാദ്, സംഷിദ സി.കെ., ലൈല എ. എന്നിവർ പ്രസംഗിച്ചു.




Leave a Reply