October 8, 2026

പുൽപ്പള്ളിയിൽ ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു

0
WhatsApp Image 2026-10-08 at 5.56.01 PM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ താൽക്കാലികമായി ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള കെട്ടിടവും സ്ഥലവും ഗ്രാമപഞ്ചായത്ത് ഭരണസമിതിയും കേരള ഫയർഫോഴ്‌സ് അധികൃതരും ചേർന്ന് സംയുക്ത പരിശോധന നടത്തി. പരിശോധനയിൽ നിർദ്ദിഷ്ട സ്ഥലവും കെട്ടിടവും താൽക്കാലിക ഫയർഫോഴ്‌സ് സംവിധാനത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തി.

ഫയർ സ്റ്റേഷനായി സ്വന്തമായി സ്ഥലം വാങ്ങുന്നതിനായി, പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ തുക വകയിരുത്തി തയാറാക്കിയ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ (ഡിപിസി ) അംഗീകാരം ലഭിച്ചിട്ടുണ്ട്.

സ്ഥല പരിശോധനയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് :ബിന്ദു പ്രകാശ്, വൈസ് പ്രസിഡന്റ് :ജോഷി ചാരുവേലിൽ, പഞ്ചായത്ത് സെക്രട്ടറി കെ. എ. ജയസുധ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, കൽപ്പറ്റ സ്റ്റേഷൻ ഓഫീസർ നിതീഷ് കുമാർ, ബത്തേരി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശിവദാസൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, പ്രദേശവാസികൾ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *