വയനാട്ടിൽ മെഡിക്കൽ സർവകലാശാല ആരംഭിക്കണം : സീനിയർ ചേമ്പർ
കൽപ്പറ്റ : കേരളത്തിലെ മെഡിക്കൽ സർവകലാശാല വയനാട്ടിൽ ആരംഭിക്കണമെന്ന് സീനിയർ ചേമ്പർ ഇന്റർൻഷനാൽ കൽപ്പറ്റ ലിജിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിന് വേണ്ടി സൗജന്യമായി ലഭിച്ചിട്ടുള്ള മടക്കിമലയിലെ 50 ഏക്കർ സ്ഥലം ഇതിന് വേണ്ടി ഉപയോഗപ്പെടുത്താവുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഇതുമൂലം ആരോഗ്യ രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാവും. ലിജിയൻ പ്രസിഡന്റ് അഡ്വ. രെജിത് കുമാർ അധ്യക്ഷത വഹിച്ചു. എൻജിബി മെമ്പർ കെ പി സൈതലവി, സെക്രട്ടറി എ കെ രാമചന്ദ്രൻ, സോമൻ വൈത്തിരി, ഷാജി ചെറിയാൻ, രോഷ്നി രാമചന്ദ്രൻ, പ്രാശാന്തൻ, ഡോ. സോണി, ബിന്ദു പ്രശാന്ത് എന്നിവർ സംസാരിച്ചു.




Leave a Reply