സംസ്ഥാന സ്കൗട്ട് അവാർഡ് ജേതാവ് ബാലൻ പുത്തൂരിനെ ആദരിച്ചു
കരിങ്ങാരി : സംസ്ഥാന സ്കൗട്ട് അവാർഡ് ജേതാവ് കരിങ്ങാരി ഗവൺമെൻറ് യുപി സ്കൂളിലെ സ്കൗട്ട് മാസ്റ്റർ ആയ ബാലൻ പുത്തൂരിനെ ആദരിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മൊയ്തു യു അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ സലാം,പിടിഎ പ്രസിഡൻറ് നാസർ എസ് ,എസ് എം സി ചെയർമാൻ റഷീദ് കെ പി, എം പി ടി എ പ്രസിഡൻറ് മഞ്ജു കെ കെ ഹെഡ്മാസ്റ്റർ ജോൺസൺ എം എ, സ്റ്റാഫ് സെക്രട്ടറി മമ്മൂട്ടി കെ, സിന്ധു കെ എം, കിരൺ സി, ശ്രീലക്ഷ്മി, മഞ്ജു ജോസ് തുടങ്ങിയവർ ആശംസകൾ നേർന്നു.




Leave a Reply