October 17, 2026

ബത്തേരി ശ്രീ മാരിയമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ലളിതാസഹസ്ര സമൂഹനാമാർച്ചന നടത്തി

0
IMG-20261017-WA0123
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: നാടിന്റെ ഐശ്വര്യത്തിനും ഉന്നതിയ്ക്കുമായി നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ബത്തേരി ശ്രീ മാരിയമ്മൻ ക്ഷേത്രത്തിൽ ലളിതാസഹസ്ര സമൂഹനാമാർച്ചന നടത്തി. ചടങ്ങുകൾക്ക് ടി. ആർ. ബാലകൃഷ്ണൻ, അനിൽ എസ്. നായർ, സുന്ദരേശ്വരയ്യർ, ടി. കെ. ചന്ദ്രൻ, കെ. വി. രാജീവ്, പ്രദീപ് ഉഷ, ചിത്ര ബാലകൃഷ്ണൻ, രാധാദേവി, അജീത സുരേഷ്, ലീല സുധാകരൻ, ഉഷ മോഹൻ, വസന്ത അനിൽ, ശ്യാമള മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.

 

ഞായറാഴ്ച രാവിലെ 9:30-ന് ലളിതാമൃതം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ലളിതാസഹസ്രനാമജപവും തുടർന്ന് വിവിധ പൂജകളും പ്രസാദ വിതരണവും നടക്കും. വൈകുന്നേരം 6 മണിക്ക് നടന വൈഭവം അവാർഡ് ജേതാവ് ശ്രീഹരി സി. ദർ അവതരിപ്പിക്കുന്ന ഭരതനാട്യവും സുജാത ടീച്ചർ പുൽപ്പള്ളിയുടെ നേതൃത്വത്തിൽ സ്വരലയം വയനാട് ടീം അവതരിപ്പിക്കുന്ന ഭക്തിഗാനമേളയും ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *