തുടർച്ചയായി മൂന്നാം തവണയും വയനാട് ജില്ലാ സ്കൂൾ ബാഡ്മിന്റൺ ടീമിൽ ഇടംനേടി സുബോധ് എം.എസ്.
പുൽപ്പള്ളി: സംസ്ഥാനതല സ്കൂൾ ബാഡ്മിന്റൺ മത്സരത്തിലേക്ക് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് തുടർച്ചയായി മൂന്നാം തവണയും തിളങ്ങാൻ ഒരുങ്ങി കാപ്പിസെറ്റ് മുതലിമാരൻ മെമ്മോറിയൽ ഗവൺമെന്റ്ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ സുബോധ് എം.എസ്. സ്കൂൾ ബാഡ്മിന്റൺ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാണ് സുബോധ് ഈ മികച്ച നേട്ടം കൈവരിച്ചത്.
ടോപ്‌സ്പിൻ ബാഡ്മിന്റൺ അക്കാദമിയിൽ പരിശീലകരായ രാജിൻ ടി.ആർ., സിദ്ധാർഥ് വി.എസ്. എന്നിവരുടെ ശിക്ഷണത്തിലാണ് സുബോധ് ബാഡ്മിന്റണിൽ പരിശീലനം നേടുന്നത്. തുടർച്ചയായി മൂന്നാം വർഷവും സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടാനായത് ഈ യുവതാരത്തിന്റെ കായികമികവിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ്. സുബോധിന്റെ നേട്ടത്തിൽ സ്കൂൾ അധികൃതരും അധ്യാപകരും ടോപ്‌സ്പിൻ ബാഡ്മിന്റൺ അക്കാദമി പരിശീലകരും നാട്ടുകാരും വലിയ സന്തോഷം രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് ജില്ലയ്ക്ക് അഭിമാനമായി മാറാൻ സുബോധിന് കഴിയട്ടെയെന്ന് പരിശീലകരും സ്കൂൾ അധികൃതരും ആശംസിച്ചു.




Leave a Reply