October 22, 2026

മീനങ്ങാടിയിൽ യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസ്; രണ്ടുപേർ കൂടി പിടിയിൽ

0
WhatsApp Image 2026-10-22 at 7.45.09 PM
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ രണ്ടുപേരെ കൂടി പോലീസ് പിടികൂടി. കണ്ണൂർ മുഴക്കുന്ന് സ്വദേശി കനകരാജ്, പേരാവൂർ സ്വദേശി പ്രണവ് സി എന്നിവരാണ് പിടിയിലായത്. കണ്ണൂർ എടത്തൊട്ടിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെയാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ സെപ്റ്റംബർ 30ന് മീനങ്ങാടി എഫ്‌സിഐ ഗോഡൗണിന് സമീപത്തായിരുന്നു സംഭവം. ദേവൂരിൽ നിന്ന് കൊടുവള്ളിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനെ പിന്തുടർന്ന് തടഞ്ഞുനിർത്തിയ സംഘം മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചശേഷം കാറും 21000 രൂപയും കവർന്നെടുക്കുകയായിരുന്നു.

അമ്പലവയൽ സർക്കിൾ ഇൻസ്പെക്ടർ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്. കേസിൽ നേരത്തെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇനി എട്ടുപേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് പോലീസ് അറിയിച്ചത്.

പിടിയിലായ പ്രണവിനെതിരെ ഒരു കേസും കനകരാജിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളും നിലവിലുണ്ടെന്നാണ് പോലീസിൽനിന്ന് ലഭിക്കുന്ന വിവരം.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *