സ്‌മാർട്ട് പോസ്റ്റ് സംവിധാനം ഒഴിവാക്കണം: റേഷൻ ഡീലേഴ്സ് അസോസിയേഷൻ
കൽപറ്റ: റേഷൻ സമ്പ്രദായത്തെ തകർക്കുന്ന രീതിയിലുള്ള സ്‌മാർട്ട് പോസ്റ്റ് സംവിധാനം ഒഴിവാക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ.) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. റേഷൻ വ്യാപാരികളുടെ കമ്മിഷൻ 35,000 രൂപയാക്കി ഉയർത്തുക, സെയിൽസ്മാൻമാർക്ക് മിനിമം വേതനം ഉറപ്പാക്കുക, എ.എ.വൈ. കാർഡുകൾക്ക് ആളോഹരി റേഷൻ വിതരണം ഉപേക്ഷിക്കുക, എൻ.പി.എൻ.എസ്. വെള്ളകാർഡുകൾക്ക് മാസത്തിൽ കുറഞ്ഞത് 10 കിലോ അരിയെങ്കിലും വിതരണം ചെയ്യുക, വെട്ടിക്കുറച്ച മണ്ണെണ്ണ, പഞ്ചസാര വിതരണം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സി. മുഹമ്മദ് ഇസ്മായിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അബൂബക്കർ മാനന്തവാടി അധ്യക്ഷത വഹിച്ചു. എൻ.ഐ. ഗംഗാധരൻ (പ്രസിഡന്റ്), അബൂബക്കർ മാനന്തവാടി (വൈസ് പ്രസിഡന്റ്), ആർ. ഗണേഷൻ (ജനറൽ സെക്രട്ടറി), സി.എച്ച്. റഷീദ്, എം.എ. ഷൗക്കത്തലി (ജോയിന്റ് സെക്രട്ടറിമാർ), ഇ.കെ. ഹമീദ് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.




Leave a Reply