സ്കൂൾ വിനോദയാത്രയ്ക്കിടെ മദ്യപാന ആരോപണം: മീനങ്ങാടി ജി.എച്ച്.എസ്.എസ് പ്രധാനാധ്യാപകന്റെ രക്തപരിശോധനാ ഫലം നെഗറ്റീവ്
മീനങ്ങാടി: വിദ്യാർത്ഥികളുമായുള്ള വിനോദയാത്രയ്ക്കിടെ മദ്യപിച്ചെന്ന ആരോപണത്തിന് വിധേയനായ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ ഷിവി കൃഷ്ണന്റെ രക്തപരിശോധനാ ഫലം നെഗറ്റീവാണെന്ന് വ്യക്തമായി. പ്രധാനാധ്യാപകൻ നിരപരാധിയാണെന്നും അദ്ദേഹം മദ്യപിച്ചതായി തങ്ങൾ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി രാവിലെ വിദ്യാർത്ഥികൾ മാധ്യമങ്ങളെ കണ്ടിരുന്നു. സംഭവം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി അധ്യാപകനെ ഇരയാക്കിയതാണെന്ന ആരോപണവും നിലവിൽ വ്യാപകമായി ഉയരുന്നുണ്ട്.




Leave a Reply