October 31, 2026

സമ്പൂർണ ഇ-മാലിന്യമുക്ത പഞ്ചായത്തായി തരിയോട് ഗ്രാമപഞ്ചായത്ത്

0
IMG-20261031-WA0233
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: വിവിധ ക്യാമ്പയിനുകളിലൂടെ വീടുകൾ, സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇലക്ട്രോണിക് മാലിന്യങ്ങൾ സമ്പൂർണ്ണമായി ശേഖരിച്ച് നിർമ്മാർജ്ജനം ചെയ്തുകൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഇ-വേസ്റ്റ് രഹിത പഞ്ചായത്തായി മാറി. ഇ-വേസ്റ്റ് രഹിത പഞ്ചായത്ത് പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചപ്പോൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു ടി പദ്ധതി വിശദീകരണം നടത്തി.

 

പഞ്ചായത്തിന്റെയും ഹരിതകർമസേനയുടെയും നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഇ-മാലിന്യ ശേഖരണ പ്രവർത്തനങ്ങളാണ് പദ്ധതിയെ വിജയത്തിലെത്തിച്ചത്. ഇ-മാലിന്യങ്ങളുടെ ശാസ്ത്രീയമായ ശേഖരണവും സംസ്കരണവും ഉറപ്പാക്കി പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വപൂർണമായ ഗ്രാമാന്തരീക്ഷത്തിനും മാതൃകാപരമായ നേട്ടമാണ് പഞ്ചായത്ത് കൈവരിച്ചത്.

 

ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആമിന റുക്‌സാന സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി വട്ടത്തറ, അംഗങ്ങളായ വിജയരാഘവൻ, ബേബി മൂത്തേടത്ത്, ഹെഡ്‌ ക്ലർക്ക് ഹംസ, ഹെൽത്ത് ഇൻസ്പെക്ടർ മേഘ പി. ആർ., ഹരിത കർമ്മ സേന കൺസോർഷം പ്രസിഡന്റ് ബീന ജോഷി, സെക്രട്ടറി ആയിഷ എന്നിവർ സംസാരിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീജിത്ത് നന്ദി രേഖപ്പെടുത്തിയ ചടങ്ങിൽ ജനപ്രതിനിധികളും ജീവനക്കാരും ഹരിതകർമസേനാംഗങ്ങളും പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *