November 1, 2026

ഒഴക്കോടി വായനശാലയിൽ കുട്ടികളുടെ പുസ്തകാവതരണ പരിപാടി ആരംഭിക്കുന്നു

0
IMG-20261031-WA0225(1)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഒഴക്കോടി വായനശാല ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി “വായനാധിഷ്ഠിത ശേഷീവികസന പരിപാടി” എന്ന പേരിൽ പുതിയ പദ്ധതിക്ക് തുടക്കമാകുന്നു. നവംബർ 1 കേരളപ്പിറവി ദിനത്തിൽ ആരംഭിക്കുന്ന പരിപാടിയുടെ ഭാഗമായി ഗ്രാമത്തിലെ 36 കുട്ടികൾ തങ്ങൾ വായിച്ച പുസ്തകങ്ങൾ അവതരിപ്പിക്കും. എല്ലാ ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 6 മണി മുതൽ കുട്ടികളുടെ പുസ്തകാവതരണവും അത് കേൾക്കാൻ നാട്ടുകാരുടെ ഒത്തുകൂടലും വായനശാലയിൽ നടക്കും. മൂന്ന് മാസം കൊണ്ട് ആദ്യഘട്ടം പൂർത്തിയാകുന്ന ഈ പദ്ധതിയിലൂടെ വായന, പഠനം, സഭാകമ്പം അകറ്റൽ, പ്രസംഗം, അധ്യാപനം, ഗവേഷണം തുടങ്ങിയ ശേഷികളാണ് വികസിപ്പിച്ചെടുക്കുന്നത്. ആദ്യഘട്ടത്തിന് ശേഷം കുട്ടികൾക്ക് ഇഷ്ടമുള്ള വിഷയത്തിൽ സ്പെഷ്യലൈസ് ചെയ്ത് പഠിക്കാനും ഗവേഷണം നടത്താനും ആ മേഖലയിൽ റിസോഴ്സ് പേഴ്സണായി വളരാനും അവസരം ഒരുക്കും. ഈ പ്രവർത്തനങ്ങളിലൂടെ ഒഴക്കോടിയെ വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവരുടെ ഒരു ‘റിസോഴ്സ് വില്ലേജ്’ ആക്കി മാറ്റാനാണ് വായനശാല ലക്ഷ്യമിടുന്നത്. സഹദേവൻ മാഷ്, മുഹമ്മദലി മാഷ്, സെമീജ ടീച്ചർ, മുസ്തഫ ദ്വാരക, അരുൺ വടക്കേവീട് എന്നിവർ മാർഗനിർദേശികളും പരിശീലകരും സഹായികളുമായി ഒപ്പമുണ്ട്. അജി കൊളോണിയ (ഫിനിക്സ് പ്രിൻ്റ് മീഡിയ മാനന്തവാടി) പ്രോത്സാഹന സമ്മാനങ്ങളും മറ്റൊലി റേഡിയോ സംപ്രേഷണവും നിർവഹിക്കുന്നു. നാട്ടുകാരുടെ പൂർണ്ണ പിന്തുണയോടെ ആരംഭിക്കുന്ന ഈ പരിപാടിയുടെ വിജത്തിനായി എല്ലാവരുടെയും സഹകരണവും പ്രോത്സാഹനവും വായനശാലാ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *