ചീരാലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
ചീരാൽ: ചീരാലിൽ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. മാവേലി നഗർ മലയത്ത് സതീഷ് (45) നെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.
നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.




Leave a Reply