ജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
മുട്ടിൽ: 45- മത് ജില്ലാ സ്കൂൾ കലോത്സവം ലോഗോ റവന്യൂ- കൃഷി വകുപ്പ് മന്ത്രിമാരായ എ.പി അനിൽകുമാർ, അഡ്വ. ടി സിദ്ദീഖ് എന്നിവർ പ്രകാശനം ചെയ്തു. മുട്ടിൽ ഡബ്ല്യൂ.എം.ഒ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 23 മുതൽ 26 വരെ മേള നടക്കും. നിസാർ കെ.എം.സിയാണ് ലോഗോ രൂപകല്പന ചെയ്തത്.
മേപ്പാടി എം.എസ് എ ഓഡിറ്റോറിയത്തിൽ നടന്ന ലോഗോ പ്രകാശനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, വൈസ് പ്രസിഡൻ്റ് ടി ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം നീലിക്കണ്ടി സലാം, സ്കൂൾ പ്രിൻസിപ്പാൾ എൻ. യു അൻവർ ഗൗസ്, ഡബ്ല്യൂ. ഒ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂൾ ഹെഡ്മാസ്റ്റർ
ഇ .ടി റിഷാദ്, വിവിധ സബ് കമ്മിറ്റി കൺവീനർമാരായ അബ്ദുൽ നാസർ, കെ നസീർ, സംഘാടക സമിതി കോ-ഓർഡിനേറ്റർ സി.കെ ജാഫർ, പി. ടി.എ പ്രസിഡൻ്റ് വി. പി.സി മുസ്തഫ എന്നിവർ പങ്കെടുത്തു.




Leave a Reply