പതിനഞ്ചാം പഞ്ചവത്സര പദ്ധതി: ജില്ലാതല വികസന ശിൽപശാല ഇന്ന്
മുട്ടിൽ: സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 10 ന് മുട്ടിൽ ഹോട്ടൽ കോപ്പർ കിച്ചൻ ബാങ്ക്വറ്റ് ഹാളിൽ ജില്ലാതല വികസന ശിൽപശാല സംഘടിപ്പിക്കുന്നു. ശിൽപശാല കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.
ജില്ലയുടെ സമഗ്ര- സുസ്ഥിര വികസനം ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ, ആശയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ജില്ലയുടെ വികസന-നൂതന ആശയങ്ങൾ, മുൻഗണനകൾ, പദ്ധതി നിർവ്വഹണം സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്യും.
ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷനാവുന്ന യോഗത്തിൽ എം.പി പ്രിയങ്ക ഗാന്ധി, എം.എൽ.എ ഉഷ വിജയൻ, സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ. എം ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ വി ചെൽസാസിനി, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.




Leave a Reply