‘പ്രേഷിതഭേരി 2026’ ന് സമാപനമായി
മുതിരേരി: ജപമാല, മിഷൻമാസ സമാപനത്തിന്റെയും വി. യൂദാശ്ലീഹായുടെയും സകല വിശുദ്ധരുടെയും തിരുനാളിന്റെയും സംയുക്താഘോഷമായ ‘പ്രേഷിതഭേരി 2026’ മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ സമാപിച്ചു. ഇടവക വികാരി ഫാ. ബിനു പൈനുങ്കലിന്റെ നേതൃത്വത്തിൽ രാവിലെ 7.30-ന് മുതിരേരി പഴയ കുരിശുപള്ളിയുടെ സമീപത്തുനിന്ന് ആരംഭിച്ച മിഷൻറാലിയിൽ പത്ത് യൂണിറ്റുകളിൽ നിന്നായി പരിശുദ്ധ മാതാവിന്റെയും വിശുദ്ധരുടെയും വേഷവിധാനങ്ങളോടെ എത്തിയവർ അണിനിരന്നു. മുതിരേരി ലിറ്റിൽ ഫ്ലവർ വനിതബാൻഡിന്റെ പ്രകടനങ്ങളും, കുഞ്ഞുങ്ങളുടെയും ഇടവകജനങ്ങളുടെയും വിവിധങ്ങളായ ഡിസ്പ്ലേകളും മിഷൻറാലിക്ക് മനോഹാരിത പകർന്നു. റാലിക്കും തുടർന്ന് നടന്ന ആഘോഷമായ വി. കുർബാനയ്ക്കും മാനന്തവാടി രൂപത മിഷൻലീഗ് ഡയറക്ടർ ഫാ. സന്തോഷ് ഒറവാറന്തറ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന സാമുദായിക തനിമയിലുള്ള നേർച്ചഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചു.




Leave a Reply