November 5, 2026

ചികിത്സ കഴിഞ്ഞെത്തുമ്പോൾ റെയ്ഡന് പുതിയ വീട്; വാഗ്ദാനവുമായി അൽകരാമ ഗ്രൂപ്പ്

0
WhatsApp Image 2026-11-03 at 5.43.39 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായി വീശിയടിച്ച ചുഴലിക്കാറ്റിൽ കവുങ്ങ് വീണ് തലയ്ക്ക് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴുവയസ്സുകാരൻ റെയ്ഡന്റെ കുടുംബത്തിന് കൈത്താങ്ങായി അൽകരാമ ഗ്രൂപ്പ്. കുട്ടിയുടെ ചികിത്സ പൂർത്തിയായി വീട്ടിലെത്തുമ്പോഴേക്കും കുടുംബത്തിന് പുതിയ വീട് നിർമിച്ചുനൽകുമെന്ന് അൽകരാമ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബ്ദുൾ നാസർ കുനിങ്ങാരത്ത് അറിയിച്ചു.

വെള്ളമുണ്ട ഒഴുക്കൻമൂല സ്വദേശിയായ ആൽബർട്ടോ റെയ്ഡൻ നിലവിൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടുപോകാനും തീരുമാനിച്ചിട്ടുണ്ട്. വെല്ലൂരിലെ ചികിത്സയ്ക്കാവശ്യമായ സഹായവും നൽകുമെന്ന് അബ്ദുൾ നാസർ അറിയിച്ചു.

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ചികിത്സാസഹായ കമ്മിറ്റി യോഗത്തിൽ പങ്കെടുത്താണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഗ്രാമപഞ്ചായത്ത് അധികൃതരെയും ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികളെയും തന്റെ വാഗ്ദാനം അറിയിച്ചു.

വെള്ളമുണ്ട സ്വദേശിയായ അബ്ദുൾ നാസറിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ സേവന-സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അൽകരാമ ഗ്രൂപ്പിന്റെ ഈ സഹായവാഗ്ദാനം വെള്ളമുണ്ടയിലെ ജനങ്ങൾക്ക് ലഭിച്ച അംഗീകാരം കൂടിയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല പറഞ്ഞു.

യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലതിക, ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികളായ സൂപ്പി പള്ളിയാൽ, ടി. നാസർ, പി.ജെ. വിൻസെന്റ്, പി.ടി. ജോസ്, വി.ജെ. ജോയ്, ആർ.ജെ. ജോൺ, പി.സി. റെജി, പി.സി. ബെന്നി എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *