മീനങ്ങാടി സ്കൂള്‍ വിനോദ യാത്ര വിവാദം; പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ
മീനങ്ങാടി : വിനോദ യാത്ര വിവാദത്തിൽ വയനാട് മീനങ്ങാടി ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്ഥലം മാറ്റ ഉത്തരവിന് സ്റ്റേ അനുവദിച്ചത്. ചട്ടങ്ങൾ പാലിച്ചാണ് വിനോദയാത്ര പോയതെന്നാണ് പ്രിൻസിപ്പൽ ഷിവി കൃഷ്ണന്റെ വാദം. ഈ സാഹചര്യത്തിൽ നടപടി നീതിക്ക് നിരക്കാത്തതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.




Leave a Reply