November 7, 2026

യഹ്‌യാഖാൻ തലക്കൽ കേരള റൂറൽ എംപ്ലോയ്മെന്റ് ആന്റ് വെൽഫെയർ സൊസൈറ്റി (ക്രൂസ്) ചെയർമാൻ

0
IMG-20261105-WA0036
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള റൂറൽ എംപ്ലോയ്മെന്റ് ആന്റ് വെൽഫെയർ സൊസൈറ്റി (ക്രൂസ്) ചെയർമാനായി വയനാട് ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് യഹ്‌യാഖാൻ തലക്കൽ നിയമിതനായി. എംഎസ്എഫ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്, മുസ്ലിം ലീഗ് ജില്ലാ-മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം നാല് തവണയായി രണ്ട് പതിറ്റാണ്ടുകാലം ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് പ്രവേശിച്ച യഹ്‌യാഖാൻ തലക്കൽ കില, തൊഴിലാളി വിദ്യാഭ്യാസ ബോർഡ് എന്നിവയിൽ ഫാക്വൽറ്റിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന, അഖിലേന്ത്യ കൗൺസിലർ പദവികളും യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമായും എം ഇ എസ് യൂത്ത് വിംഗ് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കൽപ്പറ്റ മൂപ്പൈനാട് പരേതനായ പാലേങ്ങര മുഹമ്മദ് കുട്ടി, നദീറ ദമ്പതികളുടെ മകനാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *