November 9, 2026

ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളങ്ങി ആരിൻ ബി ബാബു; അണ്ടർ 21 വിഭാഗത്തിൽ മൂന്ന് സ്വർണ്ണവുമായി ഹാട്രിക് വിജയം നേടി

0
WhatsApp Image 2026-11-09 at 9.16.01 AM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: 36-ാമത് വയനാട് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനവുമായി ആരിൻ ബി. ബാബു. അണ്ടർ 21 വിഭാഗത്തിൽ മൂന്ന് സ്വർണമെഡലുകൾ നേടി ആരിൻ ചാമ്പ്യൻഷിപ്പിലെ താരമായി. ഇതോടെ സംസ്ഥാനതല കരാട്ടെ ചാമ്പ്യൻഷിപ്പിൽ വയനാടിനായി മത്സരിക്കാനുള്ള യോഗ്യതയും നേടി.വ്യക്തിഗത കത്ത, വ്യക്തിഗത കുമിത്തെ എന്നീ ഇനങ്ങൾക്ക് പുറമേ സീനിയർ കുമിത്തെ വിഭാഗത്തിലും സ്വർണ്ണം നേടിയാണ് ആരിൻ ഹാട്രിക് നേട്ടം കൈവരിച്ചത്.

​നവംബർ മാസം അവസാനം എറണാകുളത്ത് നടക്കുന്ന കേരള സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള യോഗ്യതയും ആരിൻ സ്വന്തമാക്കിയിട്ടുണ്ട്. മുമ്പും വയനാട് ജില്ലാ തലത്തിലും, കേരള സ്റ്റേറ്റ് തലത്തിലും, സൗത്ത് ഇന്ത്യൻ തലത്തിലും നിരവധി സ്വർണ്ണമെഡലുകൾ ആരിൻ നേടിയിട്ടുണ്ട്.

​പുൽപ്പള്ളി അലൻ തിലക് കരാട്ടെ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയായ ആരിൻ, ക്യോഷി പി.വി. സുരേഷിന്റെ ശിക്ഷണത്തിലാണ് കഴിഞ്ഞ വർഷങ്ങളായി പരിശീലനം നേടിവരുന്നത്. കോതമംഗലം ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ രണ്ടാം വർഷ ബി സി എ & ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വിദ്യാർത്ഥിയാണ് ആരിൻ .

​പൊതുപ്രവർത്തകനും, സാമൂഹ്യപ്രവർത്തകനുമായ പുൽപ്പള്ളി ഭഗവതിപ്പറമ്പിൽ പാക്കം ബാബുവിന്റെയും, അനിഷ ബാബുവിന്റെയും മൂത്ത മകനാണ് ആരിൻ ബി ബാബു. സഹോദരൻ ആരവ് ബി ബാബുവും ഇതേ സ്കൂളിൽ കരാട്ടെ പരിശീലിക്കുന്നുണ്ട്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *