November 10, 2026

പൈതൃകവും സംസ്കാരവും വിളിച്ചോതി നസ്രാണി ഫെസ്റ്റ്

0
WhatsApp Image 2026-11-09 at 5.45.58 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നസ്രാണി പാരമ്പര്യത്തിൻറെയും സംസ്കാരത്തിൻറെയും തനിമയും പ്രൗഢിയും വിളിച്ചോതി മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘നസ്രാണി ഫെസ്റ്റ് 2026’ വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു. സീറോ മലബാർ സഭ സമുദായ ശാക്തീകരണ വർഷമായി ആചരിക്കുന്നതിൻറെ ഭാഗമായാണ് ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ ഈ സാംസ്കാരിക സംഗമം അരങ്ങേറിയത്.

സമുദായത്തിൻറെ പാരമ്പര്യവും മൂല്യങ്ങളും വരും തലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ ബൃഹദ് സംഗമത്തിൽ, രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനയ്യായിരത്തിന് മുകളിൽ വിശ്വാസികൾ പങ്കെടുത്തു.

രൂപതയിലെ 12 ഫൊറോനകളിലും ഒരു റീജിയണിലും നിന്നുളള അറുന്നൂറോളം കലാപ്രതിഭകൾ അണിനിരന്ന മെഗാ കലാസംഗമം ഫെസ്റ്റിന് വർണ്ണപകിട്ടേറി. മാർഗ്ഗംകളി, പരിചമുട്ടുകളി, ക്രൈസ്തവ ചരിത്ര പശ്ചാത്തലത്തിലുള്ള നാടകം, സംഘഗാനം, വിശുദ്ധരുടെ ജീവിതഗന്ധിയായ നൃത്ത-സംഗീതാവിഷ്കാരങ്ങൾ, റമ്പാൻ പാട്ട് എന്നിവ നസ്രാണി ഫെസ്റ്റിന് സാംസ്കാരിക ഭാവം പകർന്നു നൽകി. കലാവിരുന്നിനൊപ്പം പരമ്പരാഗത നസ്രാണി രുചിക്കൂട്ടുകൾ ഒരുക്കിയ മെഗാ ഫുഡ് ഫെസ്റ്റിവലും ജനശ്രദ്ധ ആകർഷിച്ചു. പിടിയും കോഴിക്കറിയും, കള്ളപ്പവും ബീഫും, കപ്പയും മീനും, അപ്പവും പോർക്കും തുടങ്ങിയ തനത് വിഭവങ്ങളുമായാണ് ഭക്ഷണ സ്റ്റാളുകൾ സജ്ജീകരിച്ചിരുന്നത്.

മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം,സഹായമെത്രാൻ മാർ അലക്സ് താരാമംഗലം എന്നിവരുടെ സാന്നിധ്യത്തിലും സമുദായത്തിലെ പ്രമുഖ വ്യക്തികളുടെ നേതൃത്വത്തിലുമാണ് ഫെസ്റ്റ് വിജയകരമായി പൂർത്തീകരിച്ചത്. മലയോര മേഖലയുടെ സാംസ്കാരിക കൂട്ടായ്മയുടെയും വിശ്വാസ പൈതൃകത്തിൻറെയും നേർക്കാഴ്ചയായി മാറിയ ‘നസ്രാണി ഫെസ്റ്റ് 2026’ വയനാടിൻറെ ചരിത്രത്തിലെ തന്നെ എണ്ണപ്പെട്ട സാംസ്കാരിക ഉത്സവങ്ങളിലൊന്നായി മാറി.

കൃഷി മന്ത്രി ടി. സിദ്ദിഖ്, എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, ഉഷാ വിജയൻ, ഇരുന്നൂറിലധികം വൈദികർ, വിവിധ സന്യാസ സമൂഹങ്ങളിലെ മേജർ സൂപ്പീരിയേഴ്സ്, സമർപ്പിതർ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും പൈതൃകസംഗമത്തിൽ അണിചേർന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *