വൈത്തിരി ഉപജില്ലാ ശാസ്ത്രമേള: ജേതാക്കൾക്ക് സമ്മാനം ലഭിച്ചില്ലെന്ന് പരാതി
വൈത്തിരി: വൈത്തിരി ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ പതിനാറോളം വിദ്യാർത്ഥികൾക്ക് ട്രോഫി ലഭിച്ചില്ലെന്ന് പരാതി. വൈത്തിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും എച്ച്.ഐ.എം യു.പി സ്കൂളിലുമായി നടന്ന മേളയിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി മൂവായിരത്തോളം കുട്ടികളാണ് പങ്കെടുത്തത്. 936 വിജയികൾക്കുള്ള ട്രോഫികളാണ് തയ്യാറാക്കിയിരുന്നതെന്നും എന്നാൽ പല മത്സരങ്ങളിലും ഒന്നിലധികം പേർ ഒന്നാം സ്ഥാനം പങ്കിട്ടതോടെ ട്രോഫികൾ തികയാതെ വരുകയായിരുന്നുവെന്നും സംഘാടകസമിതി വ്യക്തമാക്കി. ട്രോഫി കിട്ടാതെ പോയവർ സ്കൂളുമായി ബന്ധപ്പെട്ടാൽ നൽകാമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.




Leave a Reply