May 12, 2026

കമ്മനത്തു വനിതാ പരിശീലന കേന്ദ്ര ഉദ്ഘാടനം ചെയ്തു

0
Img 20240920 Wa0019
By ന്യൂസ് വയനാട് ബ്യൂറോ

കമ്മന: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2023-24 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കമ്മന പൂളക്കല്‍ ഗോത്ര ദീപം ഗ്രന്ഥാലയത്തോടനുബന്ധിച്ച് പണിതീര്‍ത്ത വനിത പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ മെമ്പര്‍ ഇന്ദിര പ്രേമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ബ്ലോക്ക് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ല സെക്രട്ടറി, പി.കെ സുധീര്‍ , 10-ാം വാര്‍ഡ് മെമ്പര്‍ സി.എം സന്തോഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെന്‍സി ബിനോയി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഭരണ സമിതി അംഗം ഷാജന്‍ ജോസ്, മാനന്തവാടി ജി.വി.എച്ച്.എസ്.എസ് എച്ച്.എം കെ.കെ. സുരേഷ് കുമാര്‍, ആറാട്ടുതറ ജി.എച്ച്.എസ്.എസ് സ്റ്റഫ് സെക്രട്ടറി ജെസി വര്‍ഗ്ഗീസ്, പ്രഥമ പ്രസിഡന്റ് പി. ഇന്ദിര, കെട്ടിട നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ സി.എസ് ശിവദാസന്‍, ഗ്രന്ഥാലയം പ്രസിഡന്റ് ഹരീഷ്, സെക്രട്ടറി ഹരിത വിപിന്‍, സംഘടക സമിതി കണ്‍വീനര്‍ കെ.ആര്‍ രാജന്‍, എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *