June 19, 2026

ഫ്ളവർഷോ സംഘാടകർ കലാകാരന്മാരെ അവഹേളിക്കുകയാണന്ന് പ്രൊഫഷണൽ പ്രോഗ്രാം ഏജൻ്റസ് ഫെഡറേഷൻ

0
Img 20241204 Wa0069
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ:ഫ്ളവർഷോ സംഘാടകർ കലാകാരന്മാരെ അവഹേളിക്കുകയാണന്ന് പ്രൊഫഷണൽ പ്രോഗ്രാം ഏജൻ്റസ് ഫെഡറേഷൻ ആരോപിച്ചു.

 

 

വയനാടിൻ്റെ ദുരന്ത പശ്ചാത്തലത്തിൽ ഉണർവേകുവാനാണ് ഷോ എന്ന് പറയുമ്പോൾ ഇത്തരം പ്രതിസന്ധിയിൽപ്പെട്ട ഗാനമേള, മിമിക്സ്, നൃത്തം തുടങ്ങിയ പ്രൊഫഷണൽ കലാ സംഘങ്ങളെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ബുക്ക് ചെയ്ത ശേഷം വൈകുന്നേരം പരിപാടി റദ്ദാക്കും. ബുക്ക് ചെയ്യുമ്പോൾ മുൻകൂർ തുകയും നൽകാറില്ല. ഇത് മൂലം അന്നേ ദിവസത്തെ മറ്റ് പരിപാടികളും നഷ്ടപ്പെടുത്തുകയാണ്.

മുൻ വർഷം പ്രമുഖ ഗായകൻ്റെ പരിപാടി നടത്തിയ ശേഷം പണം നൽകാത്തതിൻ്റെ കേസ് ഇപ്പഴും നടക്കുകയാണ്. അവസരങ്ങൾ ചോദിച്ചെത്തുന്ന കലാകാരൻമാരോട് മൈക്ക് തരാം സൗജന്യമായി പാടുക എന്നാണ് സംഘാടകരുടെ മറുപടി. സാമ്പത്തിക പ്രയാസം നേരിടുന്ന വയനാട്ടിൽ വൻ തുക നൽകി ഷോ കാണാനെത്തുന്നവർക്ക് പ്രൊഫഷണൽ പ്രോഗാമുകൾ ഇല്ലാത്തത് നിരാശയുണ്ടാക്കുന്നുണ്ട്. നിപ്പക്കും കോവിഡിനും ശേഷം കലാരംഗത്ത് ഉണർവ് വന്ന സാഹചര്യത്തിലാണ് ഇപ്പോൾ വയനാട് ദുരന്തവും വന്നത്. വയനാട്ടിൽ നടക്കുന്ന മേളക്ക് വയനാട്ടിലെ പ്രൊഫഷണൽ കലാകാരൻമാരെ ചേർത്ത് നിർത്തേണ്ട സമയത്ത് അവരെ അവഗണിക്കുന്നത് നിരാശയുണ്ടാക്കുകയാണന്ന് ഫെഡറേഷൻ ഭാരവാഹികളായ ടി വി മനോജ്, വന്ദന ഷാജു, ജില്ലയിലെ വിവിധ ഓർക്കസ്ട്ര അംഗങ്ങളായ സാബു ശ്രീരാഗം, മനീഷ് സെവൻ ബീറ്റ്സ്, ജയരാജ്ബത്തേരി, ഷിനോജ് എം ടിബി, അൻവർ നീലഗിരി

എന്നിവർ കുറ്റപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *