April 17, 2026

പാലിയാണ-തേർത്ത്കുന്ന് പാലം  ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. 

0
Img 20241205 Wa0000
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുതുശേരിക്കടവ് :

 

പാലിയാണ-തേർത്ത്കുന്ന് പുഴക്ക് കുറുകെപാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് ഉന്നത

ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.പൊതുമരാമത്ത് പാലം വിഭാഗത്തിലെ എക്സിക്യൂട്ടിവ് എഞ്ചിനീയർ ഉൾപ്പെടെയുള്ളവരാണ് സ്ഥലം സന്ദർശിച്ചത്. ഈ സമയം പുഴയുടെ ഇരുകരയിലും നൂറ് കണക്കിന് പ്രദേശവാസികൾ തടിച്ച് കുടിയിരുന്നു.

പടിഞ്ഞാറത്തറ-വെളളമുണ്ട ഗ്രാമ പഞ്ചായത്തുകളുടെ കരകളിലെ പാലിയാണയും, തേർത്ത് കുന്നിലെ പ്രദേശവാസികളുമാണ് കാൽ നൂറ്റാണ്ടിലേറെയായി ഒരു പാലം വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്.. പാലിയാണ ഭാഗക്കാർക്ക് പടിഞ്ഞാറത്തറ ,കൽപ്പറ്റ ഭാഗത്തേക്ക് വിവിധ ആവശ്യങ്ങൾക്ക് എത്തിപ്പെടാൻ എളുപ്പമാകും ഇവിടെ പാലം വന്നാൽ. പാലമില്ലാത്തതിനാൽ കിലോമീറ്ററുകൾ സഞ്ചരിച്ച് തരുവണ എത്തിയാലെ മറ്റ് പ്രധാന സ്ഥലത്തേക്ക് എത്തിപ്പെടാൻ കഴിയൂ. പാലം വന്നാൽ തേർത്ത് കുന്ന് ഭാഗക്കാർക്ക് മാനന്തവാടി ഉൾപ്പെടെയുള്ള ടൗണിലേക്ക് എത്തിപ്പെടാനും ഉപകാരപ്രദമാണ്.നിരവധി വിദ്യാർത്ഥികൾ, ആദിവാസി കുടുംബങ്ങൾ, രോഗികളെല്ലാം പാലമില്ലാത്തതിനാൽ ദൂരങ്ങൾ താണ്ടേണ്ടി വരുന്നു. ഇവിടെ പാലം വന്നാൽ ഇരുകരകളിലും അപ്രോച്ച് റോഡ് ആവശ്യമില്ല. പുഴയോട് ചേർന്നാണ് ഇരുഭാഗത്തും ടാറിംഗ് റോഡുള്ളത് .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *