April 16, 2026

മന്ത്രി ഒ.ആർ കേളു രാജി വെച്ച് ഒഴിയണം – യു.ഡി.എഫ്

0
Img 20241221 Wa0030
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : ആദിവാസി ക്ഷേമ വികസന വകുപ്പിൽ ക്ഷേമവും വികസനവും ഇല്ലാതാക്കിയ വകുപ്പ് മന്ത്രി രാജി വെച്ച് ആ സമുഹത്തോട് മാപ്പ് പറയണമെന്ന് യു.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പത്രസമ്മേളനത്തിൽ ആവിശ്യപ്പെട്ടു..

ഒരു പരിഷ്കൃത സമൂഹത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ ആണ് മാനന്തവാടിയിൽ നടക്കുന്നത് നിരന്തരം ആദി വാസികൾ പീഡിപ്പിക്കപ്പെടുകയാണ്

മന്ത്രിയുടെ മൂക്കിൻ താഴെ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും

നടപടി എടുക്കാതെ

ഉദോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ആണ് മന്ത്രി ശ്രമിക്കുന്നത്.

 

എടവകയിൽ വൃദ്ധമാതാവിന്റെ ഭൗതികശരീരം ഓട്ടോ റിക്ഷയിൽ കൊണ്ട് പോയതിന്റെ യഥാർത്ഥ ഉത്തരവാദി മന്ത്രിയാണ് ഇത് മറച്ച് വെക്കാനാണ് എടവക ഗ്രാമ പഞ്ചായത്തിന്റെ തലയിൽ കെട്ടിവെക്കാൻ മന്ത്രിയും സി.പി.എമ്മും ശ്രമിക്കുന്നത്

ഇത് വിലപോകില്ല

പട്ടികവർഗ്ഗപ്രമോട്ടർ മാർ പഞ്ചായത്തിൽ നടത്തിയ സമരം അപഹാസ്യമാണ്

അവരുടെ നീയമനത്തിൽ പഞ്ചായത്തിന് പങ്കില്ല

നടപടി എടുത്തതും

ട്രൈബൽ വകുപ്പും മന്ത്രിയും ആണ്.

എന്നിട്ടും മന്ത്രി പ്രമോട്ടർമാരേ സമരത്തിലേക്ക് തള്ളിവിട്ടു

തനിക്ക് എതിരെ ശക്തമായ ആരോപണം വന്നപ്പോൾ മന്ത്രി പ്രമോട്ടർമാരെ കവചമായി ഉപയോഗി ക്കുകയാണ്

ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്

ഇത്തരം നീചമായ പ്രവർത്തി കൊണ്ട് മന്ത്രിക്ക് രക്ഷപ്പെടാൻ ആവില്ല

മന്ത്രിയ വകുപ്പും വിളിച്ചാൽ സ്വകാര്യ ആംബുലൻസ് പോലും കിട്ടാത്ത സാഹ ചര്യമാണ് മാനന്തവാടിയിൽ ഉള്ളത്.

വൃദ്ധമാതാവിന്റെ

മൃതദേഹം

ഓട്ടോറിക്ഷയിൽ കൊണ്ട് പോയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും സാമൂഹ്യദ്രോഹികളുടെ അക്രമത്തിന് ഇരയായ മാതന് 5 ലക്ഷം രൂപ നഷ്ട്ട പരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം

മന്ത്രിയുടെ രാജി ആവശ്യപ്ട്ട് യു.ഡി.എഫ്.ഘടകകക്ഷികൾ സമര രംഗത്താണ്

ഇതിന്റെ ഭാഗമായി യു.ഡി.എഫ്.മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ഡിസം 30 ന് മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തും

വൈകുന്നേരം ഗാന്ധി പാർക്കിൽ വിശദീകരണ യോഗം നടക്കും

പത്രസമ്മേളനത്തിൽ

ഊര് മൂപ്പൻ വെള്ളി

യു.ഡി.എഫ്. നേതാക്കളായഎം.ജി ബിജു

പടയൻ മുഹമ്മദ്

എച്ച്.ബി.പ്രദിപ് മാസ്റ്റർ

കടവത്ത് മുഹമ്മദ്

പി.വി. ജോർജ്

ജിൽസൺ തൂപ്പുംങ്കര

എ.എം. നിശാന്ത്

എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്

അഹമ്മദ് കുട്ടി ബ്രാൻ

വാർഡ് മെംബർ ജഷീറ ഷിഹാബ്

വെട്ടൻ മമ്മൂട്ടി

തോക്ക ൻ മമ്മൂട്ടി തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *