January 17, 2025

മൃതദേഹത്തോട് അനാഥരവ് പ്രതിഷേധം കടുപ്പിച്ച് മഹിളാ കോൺഗ്രസ്

0
Img 20241221 Wa0033

മാനന്തവാടി: എടവക പഞ്ചായത്തിലെ നാല് സെൻറ് ഉന്നതിയിലെ ചുണ്ടമ്മ എന്നമാതാവിന്റെ മൃതദേഹത്തോട് ആംബുലൻസ് പോലും വിട്ടുകൊടുക്കാതെ അനാദരവ് കാണിച്ച പട്ടികവർഗ്ഗ വകുപ്പിനെതിരെ യുംവകുപ്പിന് നേതൃത്വം കൊടുക്കുന്ന വകുപ്പ് മന്ത്രി കേളുവിന്റെ ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു പട്ടികവർഗ്ഗ ക്ഷേമ വകുപ് പട്ടികവർഗ്ഗ വിരുദ്ധ വകുപ്പാക്കി കേളുവിന്റെ കാലയളവിൽ മാറ്റുകയാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി സിൽവി തോമസ് ആരോപിച്ചു. മാനന്തവാടി താലൂക്കിലും ജില്ലയിലും ആദിവാസികൾക്കെതിരെ പല കോണുകളിൽ നിന്നും ക്രൂരമായ ഇടപെടലുകളും നടപടികളും ആണ് ഉണ്ടാകുന്നത് ഇത്തരത്തിലെ ഹീന പ്രവർത്തികളെ കണ്ടില്ല എന്ന് നടിക്കാൻ മഹിളാ കോൺഗ്രസിന് സാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.ഗിരിജ മോഹൻദാസ് അധ്യക്ഷത വഹിച്ചു അഡ്വക്കേറ്റ് ഗ്ലാഡിസ് ചെറിയാൻ, ശ്യാമള, സുനിൽ, സൗജ പിലാക്കാവ്, ലേഖ രാജീവൻ,ലൈലാ സജി, ഷീജ, മോബിബീന, സജി ഉഷ വിജയൻ,അന്നമ്മ റീന ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *