November 13, 2026

പുതിയ വന നിയമം എന്തുവിലകൊടുത്തും ചെറുത്തുതോൽപ്പിക്കുമെന്ന് – മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്

0
Img 20241225 103524
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കേരളത്തിൽ പുതിയതായി നടപ്പിലാക്കാൻ ചിലർ ശ്രമിക്കുന്ന പുതിയ വന നിയമം എന്തുവിലകൊടുത്തും ചെറുത്തുതോൽപ്പിക്കുമെന്നും വനത്തിൽ നിന്ന് ഇന്ന് അനുഭവിക്കുന്ന മുഴുവൻ സ്വാതന്ത്ര്യവും ആനുകൂല്യവും ഇനിയും അവകാശം പോലെ ആസ്വദിച്ച് ജീവിക്കുമെന്നും മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസ്‌താവനയിൽ സൂചിപ്പിച്ചു. വിറകെടുക്കും, വഴി നടക്കും, മീൻ പിടിക്കും എന്ന രീതിയിൽ തന്നെ ഏത് നിയമം വന്നാലും മുന്നോട്ടു പോകാൻ ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കാനും ഇത്തരം കരിനിയമം അവലംബിക്കാൻ ശ്രമിക്കുന്ന അധികാരികൾക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാനും മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. വയനാട്ടിൽ നിന്നുള്ള മന്ത്രിയുടെ ഈ വിഷയത്തിലുള്ള നിലപാട് അറിയാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം കരി നിയമത്തിന് കൂട്ടുനിന്നാൽ ശക്തമായ പ്രതിരോധം തീർക്കാനും യോഗം തീരുമാനിച്ചു. എ എം നിഷാന്ത് അധ്യക്ഷത വഹിച്ചു സുനിൽ ആലിക്കൽ സതീഷ് പുളിമൂട് കെ വി ജോൺസൺ ഷിബു കെ ജോർജ് ടോമി ഓടക്കൽ തുടങ്ങിയവർ സംസാരിച്ചു

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *