ആദിവാസി മധ്യവയസ്ക്കൻ മാതന്റെ വൈദ്യുതി ബന്ധം വിഛേദിച്ച് അധികാരികൾ
പയ്യമ്പള്ളി: കൂടൽക്കടവ് ചെമ്മാട് ഉന്നതിയിലെ ആദിവാസി മധ്യവയസ്ക്കൻ മാതനെ നാലംഗ സംഘം മർദിച്ച് കാറിൽ വലിച്ചിഴച്ച സംഭവത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിച്ച സംഭവം വലിയ വിവാദമായിരിക്കുകയാണ്.
ഡിസംബർ 15ന് കൂടൽക്കടവ് ചെക്കു ഡാം കാണാനെത്തിയ സംഘം മാതനെ മർദിച്ച് കാറിൽ വലിച്ചിഴച്ചതിനെ തുടർന്ന് അദ്ദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ, വീട്ടിലെ വൈദ്യുതി ബില്ല് അടച്ചില്ലെന്ന കാരണത്താൽ തിങ്കളാഴ്ച രാവിലെ വൈദ്യുതി ബന്ധം വിഛേദിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
വിവാദമായതോടെ രാത്രിയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. എന്നാൽ, ഇത്തരത്തിൽ ഒരു ദുരന്തത്തിൽപ്പെട്ട കുടുംബത്തോട് ഇങ്ങനെ പെരുമാറിയത് അധികാരികളുടെ അനാസ്ഥയാണെന്ന് ആരോപിച്ച് പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി പോലീസ് നാല് പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.
Leave a Reply