മെത്താഫെറ്റാമിനുമായി ഒരു യുവതിയെയടക്കം നാലു പേരെ അറസ്റ്റ് ചെയ്തു
ബാവലി : ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കഴിഞ്ഞ 26ന് ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശശി കെ യുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ കെ എ 05 എ എൽ 5581 നമ്പർ മാരുതി വാഗണർ കാറിൽ കടത്തുകയായിരുന്ന 60.0 77 ഗ്രാം മെത്താഫെറ്റാമിനുമായി ഒരു യുവതിയെ അടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ റസ്വാൻ, താമരശ്ശേരി സ്വദേശിയായ ഷിഹാബ് കെ പി, പാലക്കാട് ഷോർണൂർ സ്വദേശിയായ റാഷിദ് കെ, കോഴിക്കോട് സ്വദേശിനിയായ റമീഷ ബർസ എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്.





Leave a Reply