April 16, 2026

എൻ.പി.എസ്.ഇ.സി.കെ യുടെ ഏകദിന ഉപവാസ സമരം നാളെ

0
Img 20241231 211736
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരളത്തിലും പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്ന മുദ്രാവാക്യവുമായി എല്ലാ ജില്ലകേന്ദ്രങ്ങളിലും എൻ.പി.എസ്.ഇ.സി.കെ ( സ്റ്റേറ്റ് എൻ പി എസ് എംപ്ലോയീസ് കളക്ടീവ് കേരള) നാളെ (ജനുവരി 1) ഏകദിന ഉപവാസ സമരം നടത്തും. പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ നിയമപരമായി യാതൊരു തടസ്സവുമില്ല എന്ന് പുനഃ പരിശോധന കമ്മീഷന്റെ റിപ്പോർട്ട് കിട്ടിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത സർക്കാർ നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് എൻ.പി.എസ്.ഇ.സി.കെ ജില്ലാ ഭാരവാഹികൾ പറഞ്ഞു. ഇനിയും പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ജനുവരി 22ന് പങ്കാളിത്ത പെൻഷൻ ജീവനക്കാർ സംസ്ഥാനവ്യാപകമായി പണിമുടക്കുമെന്നും, ജനുവരി 26 ന് ഒന്നരലക്ഷം പേരെ സംഘടിപ്പിച്ച കോഴിക്കോട് കടപ്പുറത്തേക്ക് ക്വിറ്റ് എൻപിഎസ് മഹാറാലി സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *