May 7, 2026

ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണം: സിപിഐ

0
Img 20250106 155525u64pdpp
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപറ്റ : ഡിസി സി ട്രഷറർ എം എൻ വിജയന്റെയും , മകന്റെയും ആത്മഹത്യാ കുറിപ്പിൽ മരണത്തിന് കാരണക്കാരനായി പേര് പരാമർശിക്കപ്പെട്ട സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഐ ജില്ലാ എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു. അർബൻ ബാങ്ക് നിയമനത്തിന് ഉദ്യോഗർത്ഥികളിൽ നിന്ന് കോഴ വാങ്ങാൻ തന്നെ ഇടനിലക്കാരനാക്കി എംഎൽഎ ഉപയോഗിച്ചു എന്നാണ് എം എൻ വിജയൻ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിട്ടുള്ളത്. ഇതിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും, എംഎൽഎക്ക് എതിരെ ആത്മഹത്യാ പ്രേരണക്ക് കേസ് എടുക്കണമെന്നും സിപിഐ ജില്ലാ എക്സിക്യുട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഇ ജെ ബാബു, മഹിത മൂർത്തി, കെ കെ തോമസ്, സി എം സുധീഷ് പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *