ആടിനെ വിതരണം ചെയ്തു.
സുൽത്താൻ ബത്തേരി : കുടുംബശ്രീ ജില്ലാമിഷൻ പട്ടിക വർഗ്ഗക്കാർക്ക് വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സുൽത്താൻ ബത്തേരി നഗരസഭയിൽ വിവിധ ഡിവിഷനുകളിൽ ആടിനെ വിതരണം ചെയ്തു. ഒരു ഗുണഭോ ക്താവിന് 30000/-രൂപ തോതിൽ ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനകർമ്മം നഗരസഭ ചെയർമാൻ . ടി. കെ. രമേശ് നിർവ്വഹിച്ചു. ഡെപ്യൂട്ടി ചെയ്യർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺമാരായ കെ റഷീദ്, സാലി പൗലോസ്, ഡിവിഷൻ കൗൺസിലർമാരായ ജയകൃഷ്ണൻ, നിഷ, സി. ഡി. എസ്സ് ചെയർപേഴ്സൺ സുപ്രിയ അനിൽകുമാർ, അക്കൗണ്ടന്റ് രാജി,ആനിമേറ്റർമാരായ ബിന്ദു, സിന്ധു, സുജാത,അനിത എന്നിവർ പങ്കെടുത്തു.





Leave a Reply