May 29, 2026

പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവം ; പ്രതിക്ക് 12 വർഷം തടവും 120000 രൂപ പിഴയും 

0
Img 20250113 185217
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി : പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ മൂപ്പനാട് താഴെ അരപ്പറ്റ മസ്ജിദ് കോളനിയിൽ മുട്ടിയാൻ വീട്ടിൽ അലവിക്കുട്ടി എന്ന സൈദലവി (67)യെയാണ് വയനാട് അഡിഷണൽ സെഷൻസ് കോടതി (സ്പെഷ്യൽ എൻ.ഡി.പി.എസ് ) ജഡ്ജ് വി. അനസ് 12 വർഷം തടവും 120000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

2020 ജൂൺ മാസത്തിൽ ഇയാളുടെ പറമ്പിൽ നട്ടു വളർത്തിയ നിലയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തുകയായിരുന്നു. അന്നത്തെ മേപ്പാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന പി. സി സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം കണ്ടെത്തിയതും ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുക്കുന്നതും. തുടർന്ന് ഇൻസ്‌പെക്ടർ എസ്.എച്ച്. ഓ ജി രാജ്‌കുമാർ അന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്ക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്ക്യൂട്ടർമാരായ ഇ. വി ലിജീഷ്

എം. ജി ശ്രദ്ധാധരൻ എന്നിവർ ഹാജരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *