May 29, 2026

ചെന്നലോട് വിശുദ്ധ സെബാസ്റ്റ്യാനോസിൻ്റെ തീർത്ഥാടന കേന്ദ്രത്തിൽ തിരുന്നാളിന് തുടക്കം കുറിച്ചു.

0
Img 20250113 Wa0053
By ന്യൂസ് വയനാട് ബ്യൂറോ

ചെന്നലോട് : ആറ് പതിറ്റാണ്ടിലേറെ വിശ്വാസ പാരമ്പര്യവും പ്രൗഡ ഗംഭീര ചരിത്രവും ‘ ചെന്നലോടും സമീപ പ്രദേശങ്ങളിലെ കുടിയേറ്റ കർഷകരുടെ കൗദാശിക ജീവിതത്തിലെ അഭയ സ്ഥാനവുമായ ചെന്നലോട് വിശുദ്ധ സെബസ്റ്റ്യാനോസിൻ്റെ നാമധേയത്തിലുള്ള തീർത്ഥാടന ദേവാലയത്തിൽ തീരുന്നാൾ ആരംഭിച്ചു ഇടവക വികാരി റവ. ഫാ.ജോബി മുക്കാട്ടുകാവുങ്കൽ തീരുന്നാൾ പതാക ഉയർത്തി റവ. ഫാ. ടോമി പുത്തൻപുര വിശുദ്ധ ബലിയർപ്പിച്ച് വചന സന്ദേശം നൽകി.

 

12-ാം തീയതി മുതൽ 17-ാം തീയതി വരെ റവ.ഫാ. ശാന്തിദാസ് മുതുകാട്ടിൽ , റവ.ഫാ.ജിതിൻ ഇടചിലാത്ത്,റവ. ഫാ. ഷാജി മുളകുടിയാങ്കൽ, റവ. ഫാ. ജിജോ പല്ലാട്ടു കുന്നേൽ, റവ. ഫാ. പോൾ എടയക്കൊണ്ടാട്ട്, റവ. ഫാ. തോമസ് ഞള്ളംപുഴ, റവ.ഫാ. പ്രിൻസ് തെക്കേതിൽ എന്നിവർ വിശുദ്ധ ബലിയർപ്പിച്ച് വചന സന്ദേശം നൽകും. 17-ന് വൈകുന്നേരം 5 മണിക്ക് വെള്ളിയാഴ്ച ഭക്തി സാന്ദ്രവും സൗഖ്യദായകവുമായ ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. 18 ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് റവ. ഫാ. അനൂപ് കാളിയാനിയിൽ വിശുദ്ധ ബലിയർപ്പിച്ച് വചന സന്ദേശം നൽകും തുടർന്ന് കോമഡി ഉൽസവ് ഫെയ്മിൻ്റെ മെഗാ നൈറ്റും സ്നേഹ വിരുന്നും നൽകും. 19-ന് ഞായറാഴ്ച വൈകുന്നേരം 4.30-ന് റവ ഫാ. ബിനു പൈനുങ്കൽ വിരുദ്ധ ബലിയർപ്പണത്തിനും , വചന സന്ദേശത്തിനും, നൊവേനക്കും നേതൃത്വം നൽകും തുടർന് തിരുന്നാൾ പ്രദക്ഷിണം, സ്നേഹ വിരുന്ന്, മേള കാഴ്ച, ലൈറ്റ് ഷോ , ആകാശ വിസ്മയം എന്നിവയും നടത്തും.തിരുന്നാൾ സമാപന ദിവസമായ 20-ന്. തിങ്കളാഴ്ച രാവിലെ 9 മണിക്ക് റവ ഫാ. തോമസ് കച്ചിറയിൽ വിരുദ്ധ ബലിയർപ്പിച്ച് വചന സന്ദേശം നൽകും. തുടർന്ന് തീരുന്നാൾ പ്രദക്ഷിണം, നേർച്ച ഭക്ഷണം, കുഞ്ഞുങ്ങൾക്ക് ഊട്ട് നേർച്ച എന്നിവയും നടത്തും, തുടർന്ന് കാഞ്ഞിരപ്പള്ളി അമലയുടെ ബൈബിൾ നാടകം ‘തച്ചൻ’ അരങ്ങേറും. തുടർന്ന് തീരുന്നാൾ കൊടി ഇറക്കുന്നതോടെ തിരുന്നാൾ സമാപിക്കും ട്രസ്റ്റി മാരായ ജോണി തേവർക്കാട്ടിൽ, ജോയ് തേവർക്കാട്ടിൽ, ജിക്ക് പുതിയാമ്പുറം എന്നിവർ നേതൃത്വം നൽകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *