പുൽപ്പള്ളി കടുവ വീണ്ടും ആടിനെ കൊന്നു: സമീപത്തെ കാപ്പിത്തോട്ടത്തിൽ കടുവയെ ലൊക്കേറ്റ് ചെയ്തതായി വനം വകുപ്പ്
പുൽപള്ളി :പുൽപ്പള്ളി അമരക്കുനിക്ക് സമീപം ഊട്ടിക്കവല പായിക്കണ്ടത്തിൽ ബിജുവിൻ്റെ ആടിനെ കടുവ കൊന്നു.
ഇന്ന് പുലർച്ച 2 മണിയോടെയാണ് സംഭവം. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് കടുവ ആടിനെ ഉപേക്ഷിച്ച് പോവുകയായിരുന്നു. തുടർന്ന് പ്രദേശത്ത് വനം വകുപ്പ് പരിശോധന ആരംഭിച്ചു. ഈ മേഖലയിൽ എട്ട് ദിവസത്തിനിടെ നാലോളം ആടുകളാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്.
കടുവയെ ഒരു കാപ്പി തോട്ടത്തിൽ കണ്ടെത്തിയതായി ഡി എഫ് ഒ അജിത് കെ രാമൻ പറഞ്ഞു. എന്നാൽ കാപ്പിത്തോട്ടത്തിൽ വച്ചു മയക്കുവെടി ദുഷ്‌കരമായതിനാൽ
തുറസ്സായ സ്ഥലത്തേക്ക് മാറ്റി മയക്കുവെടി വെക്കാനാണ് ശ്രമം. ഇന്ന് തന്നെ കടുവയെ പിടികൂടാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നതായും, ആരും തന്നെ അനാവശ്യമായി ഈ പ്രദേശത്തേക്ക് വരരുതെന്നും ഡി എഫ് ഒ പറഞ്ഞു.





Leave a Reply