ഡബ്ലിയു എം ഒ ഖുർആൻ കോളേജ് ആർട്സ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം നടത്തി
കുഞ്ഞോം : ഡബ്ലിയു എം ഒ ശരീഫ ഫാത്തിമ തഫീളുൽ ഖുർആൻ സെന്റർ കുഞ്ഞോം പതിനേഴാം വാർഷിക എട്ടാം സനദ് ദാന മഹാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വിദ്യാർത്ഥികളുടെ ആർട്സ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം വയനാട് ജില്ലാ വെൽഫയർ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കോളേജ് കൺവീനർ പി സി ആലിക്കുട്ടി ഹാജിക്ക് നൽകി നിർവഹിച്ചു. സീറ’25 എന്ന പേരിൽ ഫെബ്രവരി 11,12,13 ദിവസങ്ങളിലായി മൂന്നു ഗ്രൂപ്പുകൾ തമ്മിലാണ് മത്സരം നടക്കുന്നത്. സ്വാഗതസംഘം കൺവീനർ മുസ്തഫ മോന്തോൾ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഹാഫിള് സാജിർ തർഖവി ഹൈത്തമി അധ്യക്ഷനായി. ഹാഷിർ വാഫി സ്വാഗതവും ഹാഫിള് മിദ്ലാജ് ദാരിമി നന്ദിയും പറഞ്ഞു.





Leave a Reply