ഗ്രാമീണ റോഡുകൾ അനുവദിച്ചു
കൽപ്പറ്റ:ഗ്രാമീണ റോഡ് വികസനത്തിനു വേണ്ടി എംഎൽഎമാർ ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന സർക്കാർ 4കോടി 5 ലക്ഷം രൂപയുടെ പദ്ധതി കൽപ്പറ്റ നിയോജക മണ്ഡലത്തിൽ അനുവദിച്ചു.
നേരത്തെ നൽകിയ പ്രൊപ്പോസൽ പൂർണ്ണമായും പരിഗണിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ധനകാര്യ വകുപ്പ് മന്ത്രിക്ക് കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ ടി സിദ്ധിഖ് കത്ത് നൽകുകയും ചെയ്തു. നിയോജക മണ്ഡലത്തിൽ അനുവദിച്ച റോഡുകൾ കോട്ടത്തറ പഞ്ചായത്തിലെ കമ്പളക്കാട്-വെണ്ണിയോട് റോഡ്,മൈലാടി ജൂബിലി റോഡ്,പി എച്ച് സി -കല്ലുമൊട്ടം കുന്ന് റോഡ്,കരിങ്കുറ്റി കളരിപ്പൊയിൽ റോഡ്,കണിയാമ്പറ്റ പഞ്ചായത്തിലെ തൃണിയാമ്പറ്റ-കുട്ടിയമ്പലം റോഡ്,മൃഗാശുപത്രി-കൊല്ലിവയൽ റോഡ്,ആയുർവേദ ജംഗ്ഷൻ- പാടിക്കുന്ന് റോഡ് ,മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല-പള്ളിക്കവല റോഡ്,പടിഞ്ഞാറത്തറ പഞ്ചായത്തിലെ മഞ്ഞുറ- തേനമാക്കിൽ- പതിമൂന്നാം മൈൽ റോഡ്,ചെമ്പകച്ചാൽ-മെച്ചന റോഡ്,ഉൾപ്പെടെയുള്ള റോഡുകളാണ് അനുവദിച്ചതെന്നും എം എൽ എ പറഞ്ഞു.





Leave a Reply