August 20, 2026

രാജീവ് ഗാന്ധി സദ്ഭാവന ദിനം ആചരിച്ചു

0
WhatsApp Image 2026-08-20 at 8.14.27 PM (1)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ആധുനിക ഇന്ത്യയുടെ മുഖ്യ ശിൽപികളിലൊരാളായ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82-ാം ജന്മ വാർഷിക ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ അനുസ്മരണം നടത്തി. കെ.പി.സി.സി. മെമ്പർ പി.പി. ആലി അനുസ്മരണ പ്രഭാഷണം നടത്തി.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ബലിയർപ്പിച്ച നേതാവും ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയുടെ മുഖവുമായിരുന്നു രാജീവ് ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പുരോഗമനപരമായ കാഴ്ചപ്പാടും യുവത്വം തുളുമ്പിയ നേതൃത്വവും വഹിച്ച നിർണായക പങ്കിനെ രാഷ്ട്രം നന്ദിയോടെ സ്മരിക്കുന്നു. യുവാക്കളുടെ ശാക്തീകരണത്തിനും വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കും സാങ്കേതിക പുരോഗതിക്കും വേണ്ടി രാജീവ് ഗാന്ധി കൊണ്ടുവന്ന പരിഷ്കാരങ്ങൾ ശാസ്ത്ര-സാങ്കേതിക-വിവരസാങ്കേതിക രംഗത്ത് ഒരു പുതിയ കുതിച്ചുചാട്ടത്തിന് ഇന്ത്യക്ക് കരുത്ത് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ. വി. പോക്കർ ഹാജി, മാണി ഫ്രാൻസിസ്, രാജേന്ദ്രൻ കല്പറ്റ, സെബാസ്റ്റ്യൻ, അബു എലിയാസ്, അരുണ് രവീന്ദ്രൻ, ഷേർലി ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *