November 8, 2026

വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കൗൺസിൽ സമാപിച്ചു

0
WhatsApp Image 2026-08-20 at 7.00.11 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കൗൺസിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് ഖദീജ ടി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജംഷീദ നൗഷാദ് കൗൺസിൽ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ പൊതുരംഗത്ത് കൂടുതൽ ഊർജസ്വലമായി ഇടപെടുകയും സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ സജീവമായ നേതൃത്വം ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ടെന്നും സ്ത്രീകളുടെ അവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടി ശക്തമായ ഇടപെടലുകൾ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

മണ്ഡലം സെക്രട്ടറി സുമയ്യ സലീം കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് 2026–2029 കാലയളവിലേക്കുള്ള പുതിയ മണ്ഡലം ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ജില്ലാ ജനറൽ സെക്രട്ടറി നുഫൈസ റസാഖ് നേതൃത്വം നൽകി.

എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഖദീജ.ടി (പ്രസിഡന്റ്), വൈസ് പ്രസിഡന്റുമാരായി ലൈല കാസിം,ഫർഹാന, സെക്രട്ടറിയായി നാസിറ വി.പി, ജോയിന്റ് സെക്രട്ടറിമാരായി ഷൗഫില,അഫ്‌സാന, ട്രഷററായി സൽമ കമ്മിറ്റിയംഗങ്ങളായി സുമയ്യ, അസീറ, സുഹൈറ, ഷാഹിദ എന്നിവരെ തിരഞ്ഞെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *