പുൽപ്പള്ളി ഗവ :ആശുപത്രിയിലെക്കുള്ള യാത്ര ദുരിതം പരിഹരിക്കണമെന്ന് വ്യാപാരി വ്യവസായി യൂത്ത് വിങ്ങ്
പുൽപ്പള്ളി :പുൽപ്പള്ളി -ആധുനിക സൗകര്യങ്ങളോടുകൂടി താഴെയങ്ങാടി 117ൽ മാറ്റി സ്ഥാപിച്ച ഗവൺമെൻറ് ഹോസ്പിറ്റലിലേക്ക് പോകുന്ന രോഗികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നടപടികൾ സർക്കാർതലത്തിൽ ഉടൻ സ്വീകരിക്കണമെന്ന് പുൽപ്പള്ളി വ്യാപാര വ്യവസായി യൂത്ത് വിങ്ങ് ആവശ്യപ്പെട്ടു.
നിർധനരായ രോഗികൾ വലിയ തുക മുടക്കി ഹോസ്പിറ്റലില്‍ വരേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ തന്നെ പലർക്കും ആശുപത്രിയിൽ വരുന്നതിനോ മരുന്നു വാങ്ങുന്നതിനോ സാധിക്കുന്നില്ല.ബസ് സൗകര്യം ഒരുക്കുമെന്ന് ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രതിനിധികൾ പറഞ്ഞുവെങ്കിലും നാളി തുവരെ നടപ്പിൽ വരുത്തുന്നതിന് സാധിച്ചിട്ടില്ല .ഗവൺമെൻറ് ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് രോഗികൾ ക്ക് ഹോസ്പിറ്റലിൽ എത്തി ചേരാൻ ഉടൻ യാത്രാസൗകര്യം തയ്യാറാക്കണമെന്ന് യൂത്ത് വിങ്ങ് പ്രസിഡൻറ് അജേഷ് സുപ്രിയ, സെക്രട്ടറി ലിയോ പി.ഡി.സി, ട്രഷറർ ജോബിഷ് ആവശ്യപ്പെട്ടു.





Leave a Reply